സി.പി.എം മാടായി ഏരിയാ സമ്മേളനം 23, 24 തീയതികളില്‍ ഏഴോത്ത്
പിലാത്തറ: സി.പി.എം മാടായി ഏരിയ സമ്മേളനം നവംബര്‍ 23, 24 തീയതികളില്‍ ഏഴോത്ത് നടക്കും.
ഒ.വി നാരായണന്‍ നഗറില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, എന്‍.ചന്ദ്രന്‍, ടി.ഐ മധുസൂദനന്‍ എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ലോക്കല്‍ സമ്മേളനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 150 പ്രതിനിധികളും 22 പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗങ്ങളുമാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുക.
24 ന് നാലുമണിക്ക് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.
സമാപന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളന നഗരിയിലേക്ക് 22ന് വൈകുന്നേരം 2.30-ന് പയ്യരട്ട രാമന്‍ സ്മൃതി കുടീരത്തില്‍ നിന്ന് പതാകയും പി.വി.അപ്പക്കുട്ടി സ്മൃതി കുടീരത്തില്‍ നിന്ന് കൊടിമരവും കൊണ്ടുപോകും.
ഒ.വി. നാരായണന്‍, പി.കെ നാരായണന്‍ മാസ്റ്റര്‍, ടി.പി കുഞ്ഞിരാമന്‍, ഇട്ടമ്മല്‍ കോരന്‍, ശങ്കരവാര്യര്‍, കെ എം കുഞ്ഞിരാമന്‍, കോരന്‍ വൈദ്യര്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ദീപശിഖകള്‍ പ്രതിനിധി സമ്മേളന നഗരിയില്‍( ഒ.വി നാരായണന്‍ നഗര്‍) സംഗമിക്കും.
പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗം ടി.വി രാജേഷ് ദീപശിഖ ജ്വലിപ്പിക്കും.
പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പതാക ഉയര്‍ത്തും.