സി.പി.എം മാടായി ഏരിയാ സമ്മേളനത്തിന് നാളെ തുടക്കമാവും-കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും-
പരിയാരം: സിപിഎം മാടായി ഏരിയാസമ്മേളനം നാളെയും മറ്റന്നാളുമായി (നവംബര്‍ 2,3) തീയ്യതികളില്‍ പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറില്‍ നടക്കും.

ഇന്ന് വൈകുന്നേരം വൈകുന്നേരം മൂന്നിന് എടക്കോം കണാരംവയലിലെ ജോസ് രക്തസാക്ഷി സ്മാരകത്തില്‍ നിന്നും പതാകജാഥ നടന്നു.
ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ പതാക കൈമാറി. രാവിലെ 9 മണിക്ക് ഐ.വി.ശിവരാമന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും.
കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. 2 ദിവസം ചേരുന്ന സമ്മേളനം ഏരിയയിലെ പാര്‍ടി സംഘടന സംബന്ധിച്ച് വിശദമായി പരിശോധിക്കും.
സമ്മേളനം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം. സമ്മേളനത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജന്‍, കെ പി സഹദേവന്‍, ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോവിഡ് സാഹചര്യമായതിനാല്‍ റാലിയും, വളണ്ടിയര്‍ മാര്‍ച്ചും ഒഴിവാക്കിയാണ് സമ്മേളനം ചേരുന്നത്.
ഏരിയയിലെ 231 ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരുകയും അതില്‍ ഏരിയയിലെ 4206 പാര്‍ടി മെമ്പര്‍മാര്‍ പങ്കെടുക്കുകയും ചെയ്തു.
231 ബ്രാഞ്ച് സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 815 പ്രതിനിധികള്‍ പങ്കെടുത്ത് കൊണ്ട് 12 ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കി.
ലോക്കല്‍ സമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 150 പ്രതിനിധികളും ഏരിയാ കമ്മറ്റി അംഗങ്ങളും മേല്‍കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 200 പേര്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കും.
