സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്-ജൈവപച്ചക്കറി കൃഷി തുടങ്ങി-
പിലാത്തറ: കണ്ണൂരില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഭക്ഷണം ഒരുക്കുന്നതിനായി കര്‍ഷക തൊഴിലാളി
യൂണിയന്‍ ചെറുതാഴം ഈസ്റ്റ് വില്ലേജ് കമ്മിറ്റി പടന്നപ്പുറം വയലില്‍ ജൈവ പച്ചക്കറി കൃഷി തുടങ്ങി.
മുപ്പത് സെന്റ് സ്ഥലത്താണ് വെള്ളരി, മത്തന്‍, കുമ്പളം, വെണ്ട ,വഴുതിന, പയര്‍ ഉള്‍പ്പടെയുള്ളവ കൃഷി ചെയ്യുന്നത്.
കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ ട്രഷറര്‍ എം.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
എ.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ഒ.പ്രഭാകരന്‍, ടി.വി.ഉണ്ണികൃഷ്ണന്‍, പി.പി.രോഹിണി എന്നിവര്‍ സംസാരിച്ചു.
പി.വി.ബാലകൃഷ്ണന്‍ സ്വാഗതവും വയക്കര ബാബു നന്ദിയും പറഞ്ഞു.
വയക്കര ബാബു ചെയര്‍മാനും, കെ.വി.ഭാരതി കണ്‍വീനറുമായ സംഘാടക സമിതിയാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
