ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.രഘുനാഥ് കോണ്‍വെന്റ് സന്ദര്‍ശിച്ചു.
തളിപ്പറമ്പ്: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.രഘുനാഥ് അക്രമം നടന്ന കരിമ്പം ഒറ്റപ്പാല നഗറിലെ ഫാത്തിമ കോണ്‍വെന്റിലെത്തി.

കോണ്‍വെന്റിനും പ്രാര്‍ത്ഥന ചാപ്പലിനും നേരെ ഇന്നലെ രാത്രിയാണ് ആക്രമം നടന്നത്.
ബി ജെ പി ജില്ല വൈസ് പ്രസിഡന്റ് അജികുമാര്‍ കരിയില്‍, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, എ.പി.നാരായണന്‍, പി.ഗംഗാധരന്‍, എം.സന്തോഷ് എന്നിവരും കൂടെയുണ്ടായിരുന്നു.
സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച രഘുനാഥ് കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് വിവരമറിഞ്ഞ് അദ്ദേഹം കോണ്‍വെന്റിലെത്തിയത്.
