പോലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി മരിച്ചു.
പരിയാരം: പോലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി മരിച്ചു.
ശ്രീകണ്ഠാപുരം പോലീസ് ഇന്നലെ വഞ്ചന കേസില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ശിവകുമാര്‍(56)ആണ് മരിച്ചത്.
പോലീസ് കസ്റ്റഡിയിലായ ശിവകുമാറിനെ ഇന്നുച്ചക്ക് ഒന്നോടെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.
ക്വാറി ഉടമയായ ശിവകുമാറിന്റെ പേരില്‍ നിടുവാലൂര്‍ സ്വദേശിനിയാണ് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി നല്‍കിയത്.
