അപകടകെട്ടിടം 2023 ല്‍ തന്നെ നഗരസഭ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു.
തളിപ്പറമ്പ്: ദേശീയപാതയില്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ അപകടകെട്ടിടം 2023 ല്‍ തന്നെ പൊളിച്ചുമാറ്റാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയതായ വിവരം പുറത്തുവന്നു.
2023 ഡിസംബര്‍-11 ന് നഗരസഭാ എഞ്ചിനീയര്‍ നല്‍കിയ മറുടിയില്‍ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുകളയുകയോ കേടുപാടുകള്‍ തീര്‍ക്കുന്നതിനോ കെ.എം.എ സെക്ഷന്‍-411 പ്രകാരം ഉടമക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഒരുവിധത്തിലുള്ള നടപടികളും ഉണ്ടായില്ല.
കെട്ടിടം നാള്‍ക്കുനാള്‍ അപകടത്തിലേക്ക് പോയിക്കൊണ്ടിരിക്കയാണ്.
അപകടാവസ്ഥയിലായ രണ്ടുനില പൂര്‍ണമായും പൊളിച്ചുമാറ്റിയാല്‍ മാത്രമേ ജനങ്ങളുടെ ജീവന് നേരെയുള്ള ഭീഷണി ഒഴിവാകുന്നുള്ളൂ.
ഏറ്റവും ചുരുങ്ങിയപക്ഷം അടര്‍ന്നുനില്‍ക്കുന്ന സിമന്റ് ഭിത്തിയെങ്കിലും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
