പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയ അപകടകെട്ടിടത്തിന് അറ്റകുറ്റപ്പണി-ഒത്താശ നല്‍കുന്നത് നഗരസഭയിലെ രാഷ്ട്രീയ ഉന്നതന്‍
.
തളിപ്പറമ്പ്: നഗരസഭ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയ അപകടകെട്ടിടം അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്താന്‍ നീക്കം.
തളിപ്പറമ്പ് ദേശീയ പാതയോരത്തെ നാലു നില കെട്ടിടം നിലനിര്‍ത്താനാണ് ഗൂഡനീക്കം നടത്തുന്നത്.
ഇതിന്റെ ഭാഗമായി അറ്റകുറ്റപ്പണിക്ക് ശ്രമം തുടങ്ങിക്കഴിഞ്ഞു.
ഏത് സമയത്തും ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാലാണ് നഗരസഭാ അധികൃതര്‍ കെട്ടിടം പരിശോധിച്ച് അടിയന്തിരമായി പൊളിച്ചു നീക്കാന്‍ ഉടമക്ക് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ചില ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിയിലെ ഒരു നേതാവിന്റെയും ഒത്താശയോടെയാണ് അപകട കെട്ടിടം നിലനിര്‍ത്താന്‍ നീക്കം നടത്തുന്നത്.
പൊടിഞ്ഞു തീര്‍ന്നു കൊണ്ടിരിക്കുന്ന കെട്ടിടം നില നിര്‍ത്താന്‍ ശ്രമിക്കുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.
2023 ലെ നവകേരളസദസില്‍ നല്‍കിയ പരാതിയിലും അടിയന്തിരമായി പൊളിച്ചുനീക്കാന്‍ ഉത്തരവ് നല്‍കിയ കെട്ടിടം നിലനിര്‍ത്താന്‍ ചപ്പടാച്ചി വേല കാണിക്കുന്ന കെട്ടിടം ഉടമക്ക് കൂട്ടുനില്‍ക്കുന്നത് ജനങ്ങളുടെ ജീവനെടുക്കാന്‍ കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
