വയോധികരെ വീഴ്ത്തിക്കൊല്ലാന്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ വാരിക്കുഴി

പരിയാരം: വയോധികരെ വീഴ്ത്തിക്കൊല്ലാന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വാരിക്കുഴി.

മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓഫീസിലേക്കുള്ള വഴിയില്‍ നെടുനീളത്തില്‍ കുഴി കുഴിച്ചുവെച്ചിട്ട് മാസമൊന്നായിട്ടും മൂടാന്‍ യാതൊരു നടപടികളുമില്ല.

പൈപ്പ് ഇടുന്നതിന്റെ ഭാഗമായിട്ടാണ് കുഴിയെടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്.

പക്ഷെ, പൈപ്പ് ഇട്ടതല്ലാതെ കുഴി മൂടാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.

മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓഫീസില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങാനെത്തുന്നവര്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.

കുഴി മറികടന്ന് പോസ്റ്റ് ഓഫീസിലേക്ക് പോകാന്‍ ഒരു മരപ്പലക പാലമായി വെച്ചിട്ടുണ്ടെങ്കിലും അതുവഴി കടന്നുപോകുന്നത്‌പോലും വയോധികര്‍ക്ക് സുരക്ഷിതമല്ല.

അടിയന്തിരമായി ഈ കുഴി മൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പടുന്നത്.