തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റ് ഇരുട്ടില്‍-
തളിപ്പറമ്പ്: കടകള്‍ അടഞ്ഞാല്‍ തളിപ്പറമ്പ് നഗരത്തിന്റെ കണ്ണുകളടഞ്ഞു.
ഷോപ്പിംഗ് കോംപ്ലക്സിലെ കടകളടക്കുന്നതോടെ ബസ്റ്റാന്റ് പൂര്‍ണമായി ഇരുട്ടിലാണ്.
സഞ്ചര്‍ ലോബിയില്‍ പേരിന് പോലും ഒരു വെളിച്ചമില്ല.
ബസ്റ്റാന്റിലെ ഹൈമാസ്റ്റ് ലാമ്പും പ്രവര്‍ത്തിക്കുന്നില്ല.
നഗരഭരണാധികാരികള്‍ ഇതൊന്നും കാണുന്നില്ലേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.