വര്‍ണ്ണം, സാന്ദ്രം, മൂക്കില്ലാരാജ്യത്ത്, ആചാര്യന്‍-സംവിധായകന്‍ അശോകന്‍ നിര്യാതനായി.

കൊച്ചി: പ്രസിദ്ധ സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വര്‍ക്കല സ്വദേശി രാമന്‍ അശോക്കുമാര്‍ (അശോകന്‍-60) കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ നിര്യാതനായി.

രോഗബാധിതനായി സിംഗപ്പൂരില്‍ നിന്നും കൊച്ചിയിലെത്തി ചികിത്സയിലായിരുന്നു. വര്‍ക്കല സ്വദേശിയാണ്.

അശോകന്‍ എന്ന പേരില്‍ 1989 ല്‍ വര്‍ണ്ണം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.

1993 ല്‍ ആചാര്യന്‍ സംവിധാനം ചെയ്ത ശേഷം സിനിമാരംഗം വിട്ട് ഐ.ടി വ്യവസായത്തിലേക്ക് തിരിഞ്ഞു.

1990 ല്‍ സാന്ദ്രം, 91 ല്‍ മൂക്കില്ലാ രാജ്യത്ത് എന്നീ സിനിമകള്‍ താഹയോടൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്തു.

ശശികുമാറിന്റെ അസിസ്റ്റന്റ് ആയി 35 സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിവാഹ ശേഷം ബന്ധുക്കള്‍ക്കൊപ്പം സിംഗപ്പൂരില്‍ പ്രവര്‍ത്തന കേന്ദ്രം മാറ്റിയ അശോകന്‍ ബിസിനസ്സില്‍ മുഖ്യശ്രദ്ധ പതിപ്പിച്ചു.

ഗള്‍ഫിലും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന ഒബ്രോണ്‍ എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു.

കൈരളി ടിവിയ്ക്ക് വേണ്ടി സംവിധാനം ചെയ്ത കാണാപ്പുറങ്ങള്‍ എന്ന ടെലിഫിലിം സംസ്ഥാനസര്‍ക്കാരിന്റെ മികച്ച ടെലിഫിലിനുള്ള അവാര്‍ഡ് നേടി.

ഭാര്യ-സീത. മകള്‍-ഗവേഷണ വിദ്യാര്‍ത്ഥിയായ അഭിരാമി.