ഇടുക്കി സ്വദേശിയായ യുവാവ് പയ്യന്നൂരില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു.
പയ്യന്നൂര്‍: ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു.

കരിവെള്ളൂര്‍ ഓണക്കുന്ന് ശിവക്ഷേത്ര കുളത്തിലാണ് യുവാവ് മുങ്ങിമരിച്ചത്.
ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഇടുക്കി ചെറുതോണി മഞ്ഞപ്പാറ സ്വദേശി ചേനാറ്റിന്‍ഹൗസില്‍ പരേതനായ റെജി-സോഫി ദമ്പതികളുടെ ഏകമകന്‍ അഖില്‍ അഗസ്റ്റിന്‍ (22)ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 5.30 നാണ് സംഭവം.
ബാംഗ്ലൂരിലെ സെന്റ് ക്രിസ്തു ജയന്തി കോളേജില്‍ ബിബിഎം പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി ലഭിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ സെന്റ് അലോഷ്യസ് ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥികളും
സുഹൃത്തുക്കളായ ചെറുകുന്ന് കീഴറ സ്വദേശി പി.പി.അഭയ്, കരിവെള്ളൂര്‍ മണക്കാട്ടെ ആദിത്ത് സന്തോഷ്, പയ്യന്നൂര്‍ കണ്ടങ്കാളിയിലെ അഭിമന്യു, തളിപ്പറമ്പ് തൃച്ഛംബരത്തെ ജോഷ്വാ ജാക്‌ലോണ്‍ എന്നിവര്‍ക്കൊപ്പം കരിവെള്ളൂര്‍ മണക്കാട്ടെ സുഹൃത്ത് ആദിത്ത് സന്തോഷിന്റെ വീട്ടിലെത്തിയതായിരുന്നു അഖില്‍.
വൈകുന്നേരം കൂട്ടുകാരുമൊത്ത് ഓണക്കുന്നിലെ ശിവക്ഷേത്ര ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
