മതപഠന കേന്ദ്രത്തില്‍ കാഞ്ഞങ്ങാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.
പരിയാരം: കാഞ്ഞങ്ങാട് സ്വദേശി വിളയാങ്കോട്ടെ മതപഠന കേന്ദ്രത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.

കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്ത് കൊവ്വല്‍പള്ളി സ്വദേശി പി.എം.സുലൈമാന്‍(56)ആണ് മരിച്ചത്.
21 ന് രാത്രി 10.30 നാണ് വിളയാങ്കോട്ട് പ്രവര്‍ത്തിക്കുന്ന മദീന കുത്തുബുല്‍ ആലം എന്ന മതപഠനകേന്ദ്രത്തിലെ ജീവനക്കാരനായ സുലൈമാന്‍ കുഴഞ്ഞുവീണത്.
ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
