റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.
പരിയാരം: റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.
പരിയാരം ടൗണിലെ കച്ചവടക്കാരന്‍ പലയാട് ശേഖരന്‍ (78)ആണ് മെഡിക്കല്‍ കോളജ് സമീപത്തെ ദേശീയ പാതയരികില്‍ ഇന്ന് ഉച്ചയ്ക്ക് മരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പരിയാരം പോലിസില്‍ പരാതി നല്‍കിയിരുന്നു.
റോഡ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
പരിയാരം പോലിസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ ബേബി.
മക്കള്‍: പ്രമോദ്, പ്രമീള, പരേതനായ പ്രശാന്ത്
സംസ്‌കാരം നാളെ (ശനിയാഴ്ച) ഉച്ചക്ക് ഒരു മണിക്ക് ചെറുപാറ പൊതുശ്മാശാനത്തില്‍.
