പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു.
തളിപ്പറമ്പ്: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു.

ബാലേശുഗിരിയിലെ വര്‍ക്കി കല്ലറക്കല്‍ എന്ന വര്‍ഗീസാണ്(92) പരിയാരത്ത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കിടെ മരണപ്പെട്ടത്.
21 ന് രാവിലെ 9 നാണ് വീടിന് സമീപത്ത പഴയ വീടിന് സമീപത്തുവെച്ച് ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയില്‍ കണ്ടത്.
ഇന്ന് പുലര്‍ച്ചെ 1.24-നാണ് മരണപ്പെട്ടത്.
സി പി എം നമ്പിടിയാനം ബ്രാഞ്ചംഗവും ആദ്യകാല പ്രവര്‍ത്തകനുമാണ്.
പടപ്പേങ്ങാട് മേഖലയില്‍ കര്‍ഷക സംഘവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു.
ഭാര്യ: മറിയാമ്മ പാറന്തോട്.
മക്കള്‍: ലീലാമ്മ കണംകൊമ്പില്‍(ഉദയഗിരി), സെബാസ്റ്റ്യന്‍ കല്ലറക്കല്‍, ലില്ലിക്കുട്ടി കാരിക്കൊമ്പില്‍(വെള്ളാട്), മേഴ്സി പാലാത്തറ(എരുവാട്ടി).
മരുമക്കള്‍: കുട്ടിച്ചന്(ഉദയഗിരി), ആലീസ് ആക്കാട്ട്(പുലിക്കുരുമ്പ), ഔസപ്പച്ചന്‍(വെള്ളാട്), തങ്കച്ചന്(എരുവാട്ടി).
ശവസംസ്ക്കാരം നാളെ ബുധനാഴ്ച്ച രാവിലെ 10.30 ന് ബാലേശുഗിരി ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയില്‍.
