മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു.

ചിറ്റാരിക്കല്‍: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു.

ചിറ്റാരിക്കല്‍ കുളിനീരിലെ കണ്ടത്തില്‍ വീട്ടില്‍ ജോയിസ് ജോസഫാണ്(48) മരണപ്പെട്ടത്.

ഇന്ന് ഉച്ചക്ക് 12.30 ന് കാറ്റാംകവലയിലാണ് അപകടം നടന്നത്. ഇളംതുരുത്തിയില്‍ വീട്ടില്‍ ഇ.ജെ.മൈക്കിള്‍ എന്നയാളുടെ വീട്ടുവളപ്പില്‍ മരം മുറിക്കവെയാണ് ജോയിസ് അബദ്ധത്തില്‍ താഴേക്ക് വീണത്.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍.

ഭാര്യ: വിബി. മക്കള്‍: ആല്‍ബര്‍ട്ട്. ആന്‍ഡ്രിയ.

രണ്ട് സഹോദരങ്ങളുണ്ട്.

ശവസംസ്‌ക്കാരം നാളെ രാവിലെ 11 ന് തോമാപുരം പള്ളി സെമിത്തേരിയില്‍ നടക്കും.