സാഹിത്യത്തില്‍ മാനവിക വിഷയങ്ങള്‍ കുറഞ്ഞുവരുന്നു:പന്ന്യന്‍ രവീന്ദ്രന്‍

പറവൂര്‍: കവിതയിലും സാഹിത്യത്തിലും മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങള്‍ കുറഞ്ഞുവരുന്ന കാലമാണിതെന്ന് സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

സാംസ്‌കാരിക പ്രവര്‍ത്തകനും സി.പി.ഐ നേതാവുമായിരുന്ന എന്‍.സി.മമ്മൂട്ടിയുടെ പേരില്‍ ദുബായ് യുവകലാസാഹിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിവിന്‍ ദിനകരന്‍ അധ്യക്ഷത വഹിച്ചു.

ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

ഡോ.വത്സലന്‍ വാതുശ്ശേരി, ഡോ.ഒ.കെ.മുരളീകൃഷ്ണന്‍, കമല സദാനന്ദന്‍, എം.ആര്‍ ശോഭനന്‍, സതീഷ് വാസുദേവ്, വി.ആയിഷ ബീവി, കെ.എ.സുധി എന്നിവര്‍ പ്രസംഗിച്ചു.

പുരസ്‌കാര തുകയായ 10,001 രൂപ കുരീപ്പുഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതായി അറിയിച്ചു.