മധ്യവയസ്‌കനെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി-

കേളകം: മധ്യവയസ്‌കനെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറളം ഫാമിലെ താമസക്കാരനായ തോന്നിക്കുടി സുധാകരനെയാണ് (51) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ എട്ടരയോടെ കേളകം വില്ലേജ് ഓഫീസിനു അടുത്തായി ബാവലി പുഴക്കരയിലെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്.

സ്ഥലമുടമ തോട്ടത്തില്‍ എത്തിയപ്പോഴാണ് സംഭവം മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസിലറി യിക്കുകയുംചെയ്തു.

വാഴയില മുറിച്ച് വിറ്റ് ഉപജീവനം കഴിഞ്ഞു വരുന്നയാളാണ് ഇയാള്‍. ബന്ധുക്കളെ വിളിച്ചു വരുത്തിയാണ് ആളെ തിരിച്ചറിഞ്ഞത്.

ജഡത്തിനു സമീപം ചോര ഛര്‍ദ്ദിച്ചതായി കാണപ്പെട്ടിട്ടുണ്ട്.

കേളകം എസ്.ഐ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി .ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.