മദ്ധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ ദുരൂസാഹചര്യത്തില്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി.

കാര്‍ത്തികപുരം സ്വദേശിയും ഇപ്പോള്‍ അമ്മംകുളത്ത് താമസക്കാരനുമായ തുരുത്തിപ്പള്ളി ജോസിനെയാണ്(67)പൂവത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

അമ്മംകുളത്തെ വീട്ടില്‍ നിന്നും പൂവത്തുള്ള വീട്ടില്‍ എത്തിയ ജോസ് ഉച്ചക്ക് 12 ന് ഭാര്യ കുഞ്ഞമ്മയെ വിളിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഫോണ്‍ എടുക്കാതിരിക്കുകയും വിവരമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തിനാല്‍ തൊട്ടടുത്ത് താമസക്കാരനായ

പ്ലാങ്കാരവിള പുത്തന്‍വീട്ടില്‍ പി.രമേശനോട് ഫോണില്‍ വിളിച്ച് വീട്ടില്‍ ചെന്നുനോക്കാന്‍ ഭാര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയപ്പോള്‍ രണ്ടാം നിലയിലെ സെന്‍ട്രല്‍ ഹാളില്‍ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

രക്തം വാര്‍ന്നുപോയ നിലയിലായിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഡോക്ടറെ വീട്ടില്‍ വരുത്തിച്ച് മരണം ഉറപ്പുവരുത്തി.

പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

മക്കള്‍: തലശേരി അതിരൂപതയിലെ ഫാ.ഡയസ് തുരുത്തിപ്പള്ളി(യു.എസ്), സാല്‍വിന്‍(ലണ്ടന്‍).

മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

ശവസംസ്‌ക്കാരം പിന്നീട് നടക്കും.