മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ് ഇട്ടതിന് കേസ്.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അുകീര്‍ത്തിപ്പെടുത്തുന്ന കമന്റ് പോസ്റ്റ് ചെയ്തതിന് കേസ്.

ടി.പി.സുബ്രഹ്‌മണ്യന്‍(50) എന്നയാളുടെ പേരിലാണ് കണ്ണൂര്‍ സൈബര്‍ക്രൈം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ സുഭാഷ്ചന്ദ്രന്‍ കേസെടുത്തത്.

മാര്‍ച്ച് 26 ന് സംപ്രേഷണം ചെയ്ത ജനം ടി.വി വാര്‍ത്തയോടുള്ള കമന്റായി മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന അഭിപ്രായം എഴുതിയതായി കണ്ണൂര്‍റേഞ്ച് സൈബര്‍ പട്രോളിംഗ് ടീമാണ് കണ്ടെത്തിയത്.

സൈബര്‍ പട്രോളിംഗ് ടീം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്.

മാര്‍ച്ച് 29 ന് ലോകസഭാ തരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുറ്റകരമായ പോസ്റ്റുകളോ വാര്‍ത്തകളോ ഉണ്ടോ എന്ന പരിശോധനക്കിടയിലാണ് സൈബര്‍ പട്രോളിംഗ് ടീം ഇത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്.