ധര്‍മ്മത്തിന് മൂല്യച്യുതി സംഭവിക്കുന്നു-സന്യാസിമാര്‍, തളിപ്പറമ്പില്‍ ധര്‍മ്മസന്ദേശയാത്രയുടെ വിളംബര സമ്മേളനം

തളിപ്പറമ്പ്: ധര്‍മ്മത്തിന് മൂല്യച്ചുതി സംഭവിച്ചത് ആധുനികസമൂഹത്തെ ദോഷകരമായി ബാധിച്ചിരിക്കയാണെന്നും,

ഇതിനെതിരെയാണ് ധര്‍മ്മസന്ദേശയാത്രയുമായി സന്യാസിമാര്‍ രംഗത്തിറങ്ങുന്നതെന്നും ചീമേനി അവധൂതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശകമണ്ഡല്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ സ്വാമി സാധു വിനോദന്‍ പറഞ്ഞു.

ഒക്ടോബര്‍ 7 മുതല്‍ 21 വരെ സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ സന്ദേശ യാത്രക്ക് കണ്ണൂരില്‍ ഒക്ടോബര്‍ 8 ന് സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നടന്ന ധര്‍മ്മ സന്ദേശയാത്ര വിളബരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി.

സ്വാമി അമൃത കൃപാ നന്ദപൂരി അദ്ധ്യക്ഷത വഹിച്ചു.

മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സ്വാമി സത്‌സ്വരുപാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി.

ബ്രഹ്മചാരി ബ്രഹ്മചൈതന്യ സ്വാഗതം പറഞ്ഞു.

ശ്രീഭഗവതിക്ഷേത്രം കാര്യദര്‍ശി എ.കെ രഘുനാഥ് നന്ദി പറഞ്ഞു.

ഭഗവതി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്ത് പ്രസാദം സ്വീകരിച്ചു.