അന്ത്യവിശ്രമം വീടിന് സമീപം പാര്‍ട്ടിയുടെ മണ്ണില്‍-

തളിപ്പറമ്പ്: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വീടിന് സമീപം തന്നെ സംസ്‌ക്കരിക്കും.

പട്ടപ്പാറയില്‍ വിജയന്‍ എന്നയാളില്‍ നിന്നും സി.പി.എം വിലകൊടുത്തുവാങ്ങിയ എട്ട്‌സെന്റ് സ്ഥലത്താണ് സംസ്‌ക്കാരം നടക്കുക.

വൈകുന്നേരം ആറിന് നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും സി.പി.എം. സംസ്ഥാന നേതാക്കളും എസ്.എഫ്.ഐഡി.വൈ.എഫ്.ഐ സംഘടനകളുടെ അഖിലേന്ത്യാ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ ഒന്‍പതിന് സി.പി.എം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കുന്ന മൃതദേഹം പിന്നീട് 9.30 ന് അശോക കവല, 10 മണിക്ക് തൊടുപുഴ, 10.30 ന് മൂവാറ്റുപുഴ, 11 ന് പെരുമ്പാവൂര്‍, 12 ന് അങ്കമാലി, ഉച്ചക്ക് ഒന്നിന് തൃശൂര്‍, 1.45 ന് എടപ്പാള്‍, 2.15 ന് കോട്ടയ്ക്കല്‍, 3.30 ന് കോഴിക്കോട്, 4 ന് കൊയിലാണ്ടി, 4.30 ന് വടകര, വൈകുന്നേരം 5 ന് തലശേരി, 5.30 ന് കണ്ണൂര്‍ എന്നിവിടങ്ങളില്‍ അന്ത്യദര്‍ശനത്തിനെത്തും. വൈകുന്നേരം ആറിന് തളിപ്പറമ്പിലെത്തിക്കും.സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫീസായ ഇ.എം.എസ്.മന്ദിരത്തിന് സമീപത്തെ കെ.കെ.എന്‍.പരിയാരം ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. കണ്ണൂരില്‍ തുറന്ന വാഹനത്തിലാണ് മൃതദേഹം തളിപ്പറമ്പിലേക്ക് കൊണ്ടുവരുന്നത്. വൈകുന്നേരം നാല് മുതല്‍ തളിപ്പറമ്പ് നഗരത്തില്‍ സി.പി.എം.ഹര്‍ത്താലാചരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ധീരജിന്റെ വീടിനോട് ചേര്‍ന്ന സ്ഥലത്തുതന്നെയാണ് സംസ്‌ക്കാരം നടക്കുക. ഇവിടെ രക്തസാക്ഷി സ്മാരകവും നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.