രക്തസാക്ഷി ധീരജിന്റെ സംസ്‌ക്കാര സ്ഥലം മാറ്റി-
തളിപ്പറമ്പ്: ധീരജിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്ന സ്ഥലം മാറ്റി.

ഇന്നലെ തീരുമാനിച്ച വീടിനോട് ചേര്‍ന്ന സ്ഥലം ഒഴിവാക്കിയാണ് സി.പി.എം.മുന്‍കൈയെടുത്ത് പട്ടപ്പാറയില്‍ പൊതുശ്മശാനത്തിനായി വാങ്ങിയ സ്ഥലത്തേക്ക് സംസ്‌ക്കാരം മാറ്റിയത്.
ഇന്നലെ നിശ്ചയിച്ച സ്ഥലത്തിന് സമീപം നിരവധി വീടുകള്‍ ഉള്ളതിനാലാണ് സംസ്‌ക്കാരസ്ഥലം മാറ്റിയതെന്ന് സി.പി.എം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ സെക്രട്ടറി വി.ജയന്‍ പറഞ്ഞു.
വീടിന് സമീപത്ത് വാങ്ങിയ സ്ഥലത്ത് ചിതാഭസ്മം നിക്ഷേപിക്കുകയും ഇവിടെ സ്മാരകം നിര്‍മ്മിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
