കണ്ണൂര്‍ ജില്ലാ ക്ഷീരസംഗമം ഫെബ്രുവരി 3 മുതല്‍ 6 വരെ പിലാത്തറയില്‍.
പിലാത്തറ: കണ്ണൂര്‍ ജില്ലാ ക്ഷീരസംഗമം ഫെബ്രുവരി 3 മുതല്‍ 6 വരെ പിലാത്തറ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകസമിതി ചെയര്‍മാനും ചെറുതാഴം ക്ഷീരസഹകരണസംഘം പ്രസിഡന്റുമായ കെ.സി.തമ്പാനും ജനറല്‍ കണ്‍വീനര്‍ ക്ഷീരവികസന ഡെപ്യൂട്ടി ഡയരക്ടര്‍ ഒ.സജിനിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
3 ന് രാവിലെ 10 ന് കെ.സി.തമ്പാന്‍ പതാകഉയര്‍ത്തും.
വൈകുന്നേരം 3 ന് ചെറുതാഴം ക്ഷീരസംഘം പരിസരത്തുനിന്നും വിളംബര ഘോഷയാത്ര നടക്കും.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
4 രാവിലെ 7 ന് പീരക്കാംതടത്തുനിന്നും ചെറുതാഴം ക്ഷീരസംഘം ഓഫീസ് വരെ റണ്‍ ഫോര്‍ മില്‍ക്ക് റണ്‍ ഫോര്‍ ഹെല്‍ത്ത് എന്ന മുദ്രാവാക്യവുമായി നടക്കുന്ന മിനി മാരത്തോണ്‍ എം.വിജിന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും. 5 ന് രാവിലെ 9ന് ക്ഷീരസംഘം പ്രസിഡന്റുമാര്‍ക്കും എലൈറ്റ് ഫാര്‍മേഴ്‌സിനുമുള്ള ശില്‍പ്പശാലയും ഡയറി എകസ്‌പോ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വല്‍സല അധ്യക്ഷത വഹിക്കും.
ഉച്ചക്ക് 2 ന് നടക്കുന്ന ക്ഷീരസഹകാരി സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിര്‍ ഉദ്ഘാടനം ചെയ്യും.
ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും.
വൈകുന്നേരം 5 ന് നടക്കുന്ന സാംസ്‌ക്കാരിക സായാഹ്നവും കലാസന്ധ്യയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും.
ഔഷധി ഡയരക്ടര്‍ കെ.പത്മനാഭന്‍ അധ്യക്ഷത വഹിക്കും.
സമാപനദിവസമായ 6 ന് രാവിലെ 10 ന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനവും ക്ഷീരമിത്ര അവാര്‍ഡ്ദാനവും മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ക്ഷീരഭവനം സുന്ദരഭവനം ക്യാമ്പയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ക്ഷീരവികസന വകുപ്പ് ഡയരക്ടര്‍ ആസിഫ് കെ.യൂസുഫ് ആമുഖ പ്രഭാഷണം നടത്തും.
എം.എല്‍.എമാരായ എം.വി.ഗോവിന്ദന്‍, കെ.പി.മോഹനന്‍, സജീവ് ജോസഫ് എന്നിവര്‍ പങ്കെടുക്കും. സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ പി.വി.ബീന, ബാലകൃഷ്ണന്‍ മുതുവടത്ത്, കെ.പി.വി.ഗോവിന്ദന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.