കനത്തമഴയില്‍ കരിമ്പം ജില്ലാ കൃഷിഫാമില്‍ ലക്ഷങ്ങളുടെ നഷ്ടം-പോളിഹൗസ് തകര്‍ന്നുവീണു-
തളിപ്പറമ്പ്: കനത്ത മഴയില്‍ കരിമ്പം ജില്ലാ കൃഷിഫാമില്‍ ലക്ഷങ്ങളുടെ നഷ്ടം.

വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ മഴയിലും ചുഴലിക്കാറ്റിലും ഫാമിലെ ഒരു പോളിഹൗസ് പൂര്‍ണമായും തകര്‍ന്നു.
ആറോളം നേഴ്സറി ഷെഡുകളും പൂര്‍ണമായി തകര്‍ന്നു. ഒരു കോടി ഫലവൃക്ഷങ്ങള്‍ എന്ന സ്കീമില്‍പെടുത്തി വിതരണം
ചെയ്യാനൊരുക്കിയ ഗ്രാഫ്റ്റ് തൈകളും മറ്റ് ഫലവൃക്ഷതൈകളും ഉള്‍പ്പെടെ 50,000 തൈകളാണ് നശിച്ചത്.
ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും കാറ്റില്‍ വ്യാപകമായി തകര്‍ന്നു.
ഐ.ടി.കെ.സെന്റര്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലും കാര്യമായ നാശനഷ്ടം സംഭവിച്ചു.
നിരവധി ഓടുകള്‍ കാറ്റില്‍ പറന്നുപോവുകയും ചെയ്തു.
