ശമ്പളം ലഭിക്കാതായിട്ട് മാസം നാല് കഴിഞ്ഞു-ഡോക്ടര്‍മാര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ശമ്പളവിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അധ്യാപകരുടെ സംഘടനയായ ആംസ്റ്റയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിനുമുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി.

മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ജീവനക്കാരുടെ ആഗിരണ പ്രക്രിയ ഇഴഞ്ഞുനീങ്ങുകയാണ്.

ഇതിന്റെ ഫലമായാണ് ഡോക്ടര്‍മാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുന്നത്.

ഇന്ന് രാവിലെ ഒന്‍പതിന് നടന്ന കുത്തിയിരിപ്പുസമരം ഐ എം എ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.കെ.ടി.മാധവന്‍ ഉല്‍ഘാടനം ചെയ്തു.

ആംസ്റ്റ പ്രസിഡന്റ് ഡോ.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.

ഡോ.ഗൗതം ഗോപിനാഥ്, ഡോ.ട്വിങ്കിള്‍, ഡോ.മുഹമ്മദ് ഷഫീഖ്, ഡോ.അനൂപ് ജെ.മറ്റം എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു.

123 ഡോക്ടര്‍മാരാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നത്.