നാളെ രാവിലെ ഒന്‍പതിന് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

പരിയാരം: ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായിട്ടും ഒന്നും ചെയ്യാത്ത അധികൃതര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

മാസങ്ങളായി മുടങ്ങിയിരിക്കുന്ന ശമ്പളവിതരണം അടിയന്തിരമായും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ഒന്‍പതിന് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

എ.എം.എസ്.ടി.എയുടെ നേതൃത്വത്തില്‍ മുഴുവന്‍ ഡോക്ടര്‍മാരും പ്രതിഷേധത്തില്‍ അണിചേരും.