എട്ടുവയസുകാരിക്ക് തെരുവ്‌നായയുടെ കടിയേറ്റു.

പരിയാരം: രണ്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് തെരുവ്‌നായയുടെ കടിയേറ്റു. തായിനേരി ക്രസന്റ് ഇംഗ്ലീഷ് മീഡിയം

സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി കാങ്കോല്‍ ഫാത്തിമ മന്‍സിലിലെ സഫ്‌ന ഫാത്തിമക്കാണ്(8) ഇന്ന് രാവിലെ തെരുവ്‌നായയുടെ കടിയേററ്റത്.

കൈക്കും കാലിനുമാണ് പരിക്കേറ്റത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.