കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം: എളമ്പേരംപാറ സ്വദേശിക്കെതിരെ കേസ്.

ശ്രീകണ്ഠാപുരം: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു.

ചെങ്ങളായി തേര്‍ളായിയിലെ ചെറിയാലക്കണ്ടി സി.എ.സമീറയുടെ(34) പരാതിയിലാണ് ഭര്‍ത്താവ് എളമ്പേരംപാറ കൊഴുക്കല്‍ വീട്ടില്‍ ജുനൈദിന്റെ പേരില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്.

2018 ഒക്ടോബര്‍ 21 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിക്കവെ 2023 സെപ്തംബര്‍ മുതലാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം ആരംഭിച്ചതത്രേ.

2014 മാര്‍ച്ച് 20 ന് വൈകുന്നേരം 3 ന് ഭര്‍ത്താവിന്റെ അനുജന്റെ ആവശ്യത്തിന് സ്വര്‍ണ്ണം പണയം വെക്കാന്‍ ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്തിന് മര്‍ദ്ദിച്ചതായാണ് പരാതി.