സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡനം-ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.
തളിപ്പറമ്പ്: സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി, ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്.
മുയ്യം അലീമ മന്‍സിലില്‍ ഷമീമ മൊയ്തീന്റെ പരാതിയിലാണ് ഭര്‍ത്താവ് ഇരിക്കൂര്‍ പി.എം.ഹൗസിലെ സജീര്‍, ബന്ധുക്കളായ ഖദീജ, സനീര്‍, ഷാനിബ, അയൂബ് എന്നിവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
2018 ആഗസ്ത്-8 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരവെ പണവും സ്വര്‍ണവുംആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.