അശാസ്ത്രീയ നിര്‍മ്മാണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു.

തളിപ്പറമ്പ്: കുതിരവട്ടം ഓവുചാലിന്റെ അശാസ്ത്രീയ നിര്‍മ്മാണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു.

ഇന്ന് രാവിലെ നടന്ന അറ്റകുറ്റപ്പണികളാണ് ബ്രാഞ്ച് സെക്രട്ടെറി എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ടി.പത്മനാഭന്‍, ടി.മധുസൂതനന്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞത്.

അശാസ്ത്രീയമായ നിര്‍മ്മാണം അനുവദിക്കില്ലെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു.

ഓവുചാലിന്റെ അശാസ്ത്രീയ നിര്‍മ്മാണത്തെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ആദ്യമായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ശനിയാഴ്ച്ച നടന്ന വെള്ളത്തില്‍ കോണ്‍ക്രീറ്റിനെക്കുറിച്ചും ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.

തളിപ്പറമ്പ് നഗരസഭയിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികളിലെ ഇത്തരം ക്രമക്കേടുകള്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.