കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സ്വപ്ന ഭവനം പദ്ധതി തുടങ്ങി

പിലാത്തറ:കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സ്വപ്ന ഭവനം പദ്ധതി  ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ വി.വി.പ്രമോദ് നായനാര്‍ ഉദ്ഘാടനം ചെയ്തു.

മുശാരിക്കൊവ്വലില്‍ കെ.പി.ചന്ദ്രന്റെ കുടുംബത്തിനുള്ള വീടിന് റക്കല്ലിട്ടു പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ അധ്യക്ഷത വഹിച്ചു.

പയ്യന്നൂര്‍ തഹസില്‍ദാര്‍ എം.കെ.മനോജ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

സെക്രട്ടറി കെ.വി.രഞ്ജിത്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു.

ഡോ.വി.വിനയകുമാര്‍, അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ നികേഷ് കാക്കാമണി, ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍,

കെ.ചാത്തുക്കുട്ടി നമ്പ്യാര്‍, ഗംഗാധരന്‍ മേലേടത്ത്, പി.പി.മധു, പി.പി.സത്യന്‍, കെ.വി.സതീഷ് കുമാര്‍, ഡിസ്ട്രിക്ട് ചെയര്‍മാന്‍ കെ.പി.രമേശന്‍ എന്നിവര്‍ സംസാരിച്ചു.