പ്രഫ.ഡോ.ജി.കെ.വാര്യര്‍ അവാര്‍ഡ് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് ഏറ്റുവാങ്ങി.
പാലക്കാട്: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിന് പ്രഫ.ഡോ.ജി.കെ.വാര്യര്‍ അവാര്‍ഡ്.
കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ആതുര ചികിത്സ മേഖലയിലും സമഗ്ര സംഭാവന നല്‍കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറും പ്രശസ്ത ഭിഷഗ്വരനുമായ ഡോ.ജി.കെ.വാര്യരുടെ സ്മരണക്കായി കേരളത്തിലെ ഫീസിഷ്യന്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ജി.കെ.വാര്യര്‍ മെമ്മോറിയല്‍ ഓറേഷന്‍ അവാര്‍ഡിനാണ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബാലകൃഷ്ണന്‍ വള്ളിയോട്ട് അര്‍ഹനായത്.
പരിയാരം മെഡിക്കല്‍ കോളേജിന്റെ ആരംഭം മുതല്‍ അവിടെ സേവനം അനുഷ്ടിക്കുന്ന ഡോക്ടര്‍ അധ്യാപന രംഗത്തും മെഡിക്കല്‍ ഗവേഷണ മേഖലയിലും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
പ്രമേഹ മേഖലയിലെ ഗവേഷണത്തിന് 2009-ല്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പി.എച്ച്.ഡി കരസ്ഥമാക്കി.
തുടര്‍ന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് എന്നിവയുടെ ഗവേഷണ ഗൈഡ് എന്ന നിലയില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പി എച്ച്.ഡി ഗവേഷങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.
റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് എഡിന്‍ബറോ, ഗ്ലാസ്‌ഗോ, ഇന്ത്യന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സയന്‍സ് അക്കാഡമി, ഇന്ത്യന്‍ ജെറിയാട്രിക് സൊസൈറ്റി എന്നിവ ഹോണറ റി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചിരുന്നു.
പാലക്കാട് ഡിസ്ട്രിക് 9 ഓഡിറ്റോറിയത്തില്‍ നടന്ന അസോസിയേഷന്റെ ക്വാര്‍ട്ടര്‍ലി മീറ്റിങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എസ്.അനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മുന്‍ മെഡിസിന്‍ മേധാവി ഡോ.സുധ ബാലകൃഷ്ണന്‍ ഭാര്യയും തിരുവന്തപുരത്ത് എന്റോ ക്രിനോളജി ഡി.എം വിദ്യാര്‍ത്ഥി ഡോ.അശ്വിന്‍ വള്ളിയോട്ട് മകനാണ്.