ഡോ.പ്രതാപ് സോമനാഥ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍.

തിരുവനന്തപുരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ.എസ്.പ്രതാപിനെ(പ്രതാപ് സോമനാഥ്) നിയമിച്ചു.

നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളാണ് ഡോ.പ്രതാപ്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിനെ തിരുവന്തപുരത്ത് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍ ഓഫീസില്‍ ജോ.ഡയരക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്.

കേരളത്തിലെ മറ്റ് വിവിധ മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാള്‍മാരെയും മാറ്റി നിയമിച്ചിട്ടുണ്ട്.

ഇന്നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

പ്രഗള്‍ഭനായ പീഡിയാട്രിക് സര്‍ജനാണ് ഡോ.എസ്.പ്രതാപ്.

ജൂലൈ-18 ന് ഇദ്ദേഹം പരിയാരത്ത് ചാര്‍ജെടുക്കുമെന്ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

സ്ഥലംമാറ്റം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിലവിലെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍

പരിയാരത്തുനിന്നും ദീര്‍ഘകാല അവധിയെടുത്തത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയത് മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചിരുന്നു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമുള്ള നാലാമത്തെ പ്രിന്‍സിപ്പാളാണ് ഡോ.പ്രതാപ് സോമനാഥ്.