ഡോ.ടി.കെ.പ്രേമലത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ചുമതലയേറ്റു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായി ഡോ.ടി.കെ.പ്രേമലത ചുമതലയേറ്റു.

തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ പ്രൊഫസറും ഫിസിയോളജി വിഭാഗം മേധാവിയുമായിരുന്നു.

സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തശേഷമുള്ള അഞ്ചാമത്തെ പ്രിന്‍സിപ്പാളും ആദ്യ വനിതാ പ്രിന്‍സിപ്പാളുമാണ് ഡോ.പ്രേമലത.

കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസും, തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും പി.ജി ബിരുദവും നേടിയ ഡോക്ടര്‍, 1993 ലാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്.

ഇതിനോടകം, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചശേഷമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പാളായി ചുമതലയേറ്റെടുത്തത്. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനിയാണ്.

മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ് എന്നിവര്‍ ചുമതലയേറ്റെടുക്കല്‍ വേളയില്‍ ഉണ്ടായിരുന്നു.