ആവശ്യക്കാര്‍ ആളെ കൊണ്ടുവന്ന് മുറിച്ചോ എന്ന് സ്ഥലമുടമ –തെങ്ങ് ഏത് നിമിഷവും കടപുഴകിവീഴാം-
മനോജ് ഉദിനൂര്‍
ഉദിനൂര്‍: അപകടകരമായ നിലയിലുള്ള തെങ്ങ് മുറിച്ചുമാറ്റാന്‍ നടപടിയില്ല, ജനങ്ങള്‍ ഭീതിയില്‍.
ഉദിനൂര്‍ കിനാത്തില്‍ പ്രദേശത്താണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പൊതുറോഡിന് സമീപം ഉണങ്ങി നശിച്ച തെങ്ങ് ഏത് നിമിഷവും വീഴാമെന്ന നിലയിലാണ്.
നാട്ടുകാര്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ ആവശ്യപ്പെട്ടിട്ടും സ്വകാര്യവ്യക്തി തെങ്ങ് മുറിച്ചുമാറ്റാന്‍ തയ്യാറാവുവന്നില്ലെന്നാണ് ആക്ഷേപം.
നിരവധി വാഹനങ്ങളും ഉദിനൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളും കടന്നുപോകുന്ന റോഡിന് സമീപമുള്ള തെങ്ങ് കടപുഴകിയാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക.
ആവശ്യക്കാര്‍ ആളെ കൊണ്ടുവന്ന് മുറിച്ചുമാറ്റിക്കോ എന്ന ധാര്‍ഷ്ട്യം കലര്‍ന്ന സമീപനമാണ് തെങ്ങ് നില്‍ക്കുന്ന സ്ഥലമുടമ സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
അടിയന്തിരമായി തെങ്ങ് മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്.