“ഡൂഗ്രി ഖരാസിയ”- കേരളത്തില്‍ നേഴ്‌സിങ്ങിന് പഠിക്കേണ്ടെന്ന് എല്‍.ബി.എസ്.
പരിയാരം: ജാതിസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ നേഴ്‌സിങ്ങ് പ്രവേശനം നിഷേധിക്കുന്നതായി പരാതി.
കര്‍ണാടക കാര്‍വാര്‍ സ്വദേശികളായ 30 കൊല്ലത്തിലധികം കണ്ണൂര്‍ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി താമസിച്ച് മത്സ്യബന്ധനം നടത്തിവരുന്ന ശ്രീമന്ദ് ഗോവിന്ദന്റെ മകള്‍ മീന ശ്രീമന്ദിനാണ് ഈ ദുരനുഭവം ഉണ്ടായത്.
ശ്രീമന്ദും കുടുംബവും കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കണ്ടോന്താറില്‍ താമസിച്ച് വരുമ്പോഴാണ് മക്കളായ മീനയും സഹോദരി അഞ്ജലിയും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്.
മീന 1 മുതല്‍ 5 വരെ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയത്തിലും 5 മുതല്‍ 10 വരെ സെന്റ് മേരിസ് പയ്യന്നുരിലും +2 മാതമംഗലം ഹയര്‍ സെക്കന്ററിയിലുമാണ് പഠിച്ചത്.
93 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച മീന ശ്രീമന്ദ് എല്‍ ബി എസ് വഴി ബി.എസ്.സി നേഴ്‌സിങ്ങിന് അപേക്ഷ നല്‍കിയെങ്കിലും അവരുടെ കാര്‍വാറിലെ ഡുഗ്രി ഖരാസിയ എന്ന സമുദായത്തെ ഇവിടെ നിയമപരമായി അംഗീകരിക്കില്ല എന്നതിന്റെ പേരില്‍ അപേക്ഷ തിരസ്‌ക്കുകയാണ് ഉണ്ടായത്.
പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന ഈ സമുദായത്തിന് എല്ലാവിധ വിദ്യാഭ്യാസ ആനുകൂല്യവും ഉണ്ടെന്നിരിക്കെയാണ് ഈ വിവേചനം.
എന്നാല്‍ വണ്‍ ഇന്ത്യ വണ്‍ റേഷന്‍ എന്നതിന്റെ പേരില്‍ ഈ കുടുംബത്തിന് കര്‍ണാടകയിലെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ ലഭിച്ചു വരുന്നുണ്ട്.
വിദ്യാഭ്യാസരംഗത്ത് ഏറ്റവും പാവപ്പെട്ട കുടുംബത്തില്‍പെട്ട ഇത്തരം കുട്ടികള്‍ക്ക് നീതി നിഷേധിക്കുമ്പോള്‍ ഗവണ്മെന്റിന്റെ കണ്ണ് തുറക്കേണ്ടതും
അനുഭാവപൂര്‍വ്വം പരിഗണിക്കേണ്ടതുമാണെന്നും ഇവര്‍ക്ക് നീതി നിഷേധി ക്കരുതെന്നും കെ പി സി സി മെമ്പര്‍ എം.പി.ഉണ്ണികൃഷ്ണന്‍ മുഖേന സ്ഥലം എം.പി, എം.എല്‍.എ, മുഖ്യമന്ത്രി, കളക്ടര്‍, തഹസല്‍ദാര്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഈ വിഷയത്തില്‍ കേരള ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.