ഡി.വൈ.എഫ.ഐ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു-

കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്കില്‍ ഡി.വൈ.എഫ്.ഐ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു.

നഗരത്തിനടുത്ത് തളാപ്പ് അമ്പാടിമുക്കില്‍ സി.പി.എം. ലോക്കല്‍ സമ്മേളന പതാകദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ പതാകകള്‍, തോരണങ്ങള്‍, ഡി.വൈ എഫ് ഐ കൊടിമരങ്ങള്‍, ബോര്‍ഡുകള്‍

എന്നിവയാണ് ഇന്നലെ രാത്രിയോടെ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ സമ്മേളനം ഇന്നലെയായിരുന്നു കഴിഞ്ഞത്.

ഒരു കാലത്ത് സംഘര്‍ഷ മേഖലയായിരുന്ന പ്രദേശത്ത് ഈ അടുത്ത കാലത്തൊന്നും യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല.

ബ്രാഞ്ച് സെക്രട്ടറി മടപ്പള്ളി സുധീന്ദ്രന്റെ പരാതിയില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൂന്നുപേരടങ്ങിയ സംഘമാണ് അക്രമണം നടത്തിയതെന്നാണ് പ്രാഥമിക സൂചന.

സ്ഥലത്തെ സി.സി ടി വി കളും പരിശോധിക്കുന്നുണ്ട്.

ലോക്കല്‍ സെക്രട്ടറി ജയകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.