ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി-

കണ്ണൂര്‍: മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2020 ലെ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.കെ.ഇ.പ്രേമന്ദ്രന്‍ ഏറ്റുവാങ്ങി.

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ പ്രമാദമായ നിരവധി കേസുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയതിന് ഏറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള

കെ.ഇ.പ്രേമചന്ദ്രന് ഇന്ന് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ഡി.ഐ.ജി കെ.സേതുരാമന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള മികവിന്റെ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

ചെറുവത്തൂരിലെ ബാങ്ക് കവര്‍ച്ച കേസ്, തളിപ്പറമ്പിലെ പ്രഭാകരന്‍ വധക്കേസ്, ബക്കളം കൊലക്കേസ്, വായാട്ടെ അബ്ദുള്‍ഖാദര്‍ വധം, തളിപ്പറമ്പ് കള്ളനോട്ട് കേസ് തുടങ്ങി നിരവധി കേസുകളില്‍ ഇദ്ദേഹം അന്വേഷണ മികവ് തെളിയിച്ചിരുന്നു.

തളിപ്പറമ്പില്‍ എസ്.ഐ. സി.ഐ, ഡിവൈ.എസ്.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രേമചന്ദ്രന്‍ ചീമേനി സ്വദേശിയാണ്.