വി.വി.മനോജ് തളിപ്പറമ്പ് ഡിവൈ.എസ്.പി-134 പേര്‍ക്ക് സ്ഥലംമാറ്റം.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 134 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി നിയമിച്ചു.

തളിപ്പറമ്പ് ഡിവൈ.എസ്പിയായി ബേക്കലില്‍ നിന്നും വി.വി.മനോജിനെ നിയമിച്ചു.

നിലവിലുള്ള ഡിവൈ.എസ്പി കെ.ഇ.പ്രേമചന്ദ്രനെ പേരാമ്പ്രയിലേക്ക് മാറ്റി.

പയ്യന്നൂരില്‍ നിന്ന് കെ.വിനോദ്കുമാറിനെ താമരശേരിയിലേക്കും കല്‍പ്പറ്റയില്‍ നിന്ന് പി.എല്‍.ഷൈജുവിനെ പയ്യന്നൂരിലേക്കും മാറ്റി. കാസര്‍ഗോഡ് ക്രൈംബ്രാഞ്ചില്‍ നിന്നും ടി.ഉത്തംദാസിനെ കണ്ണൂര്‍ റൂറല്‍ നര്‍ക്കോട്ടിക് ആന്റ് ലിംഗനീതി വിഭാഗത്തിലേക്കും മാറ്റിയിട്ടുണ്ട്.

പേരാമ്പ്രയില്‍ നിന്ന് എം.പി.രാജേഷിനെ പേരാവൂരിലേക്ക് മാറ്റി നിയമിച്ചു.

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റങ്ങളുടെ ഭാഗമായി ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തലത്തില്‍ കഴിഞ്ഞ ദിവസം സ്ഥലംമാറ്റം നടന്നിരുന്നു.

എസ്.എച്ച്.ഒ, എസ്.ഐ തലത്തിലുള്ള സ്ഥലംമാറ്റങ്ങളും അടുത്ത ദിവസങ്ങളില്‍ നടക്കും.