എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളനം-സംഘാടകസമിതി രൂപീകരിച്ചു.
കണ്ണൂര്‍: എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരിച്ചു.
കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.
ടി.സജുകുമാര്‍ അധ്യക്ഷത വഹിച്ചു.
എക്‌സൈസ് കമ്മീഷണര്‍ ടി.രാഗേഷ്, ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബു, കെ.ഷാജി, ബൈജു, കെ.പ്രജീഷ്, പി.അംബുജാക്ഷന്‍, സി.കെ.പവിത്രന്‍, സുജിത്ത്, എ.എസ്.പുരുഷോത്തമന്‍, എം.വി.ഇബ്രാഹിംകുട്ടി, ടി.വി.രാമചന്ദ്രന്‍, എ.പി.രാജീവന്‍, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജന.സെക്രട്ടറി കെ.സന്തോഷ് കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.എ.പ്രിനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന സമ്മേളന വിജയത്തിനായി 251 അംഗ സംഘാടക സമിതി രൂപികരിച്ചു.
സംഘാടകസമിതി ചെയര്‍മാന്‍-കെ.വി.സുമേഷ് എംഎല്‍എ, വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.സജുകുമാര്‍, ജന.കണ്‍വീനര്‍ കെ.സന്തോഷ്‌കുമാര്‍, വര്‍ക്കിംഗ് കണ്‍വീനര്‍ കെ.രാജേഷ്
