ഇ.കെ.ജിയുടെ ശൈലി യുവ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണം-പി.കെ.സരസ്വതി.
പരിയാരം:തളിപ്പറമ്പിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ജനകീയ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ തരംഗം ഇല്ലാത്ത കാലത്തും അധികാരികളുടേയും പൊതുജനങ്ങളുടേയും മുന്നിലെത്തിക്കാന്‍ ഇ.കെ.ജി കാണിച്ച നിസ്വാര്‍ത്ഥ മാധ്യമപ്രവര്‍ത്തന ശൈലി യുവ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സരസ്വതി.
മാധ്യമ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ ആറാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുഷ്പാര്‍ച്ചനെയും അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഇ.വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഐ.വി.കുഞ്ഞിരാമന്‍, സൗമിനി നാരായണന്‍, വി.വി.സി.ബാലന്‍, പി.വി.ഗോപാലന്‍, പയ്യരട്ട നാരായണന്‍, വി.ബി.കുബേരന്‍ നമ്പൂതിരി, കെ.വി.സുരാഗ്, വി.കുഞ്ഞപ്പന്‍, കെ.വി.പ്രേമരാജന്‍, പി.വി.രാമചന്ദ്രന്‍, പി. വി.സജീവന്‍, സി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
