കോളേജ് വിദ്യര്‍ത്ഥികളോട് വോട്ടിന്റെ പ്രസക്തി ഓര്‍മിപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പിലാത്തറ: കനത്ത വേനല്‍ ചൂടിലും ഊര്‍ജസ്വലമായി തന്നെ പ്രചരണം നയിക്കുന്നതിനിടെ വോട്ടിന്റെ പ്രസക്തിയും പ്രാധാന്യവും പറഞ്ഞ് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ രണ്ടാം ഘട്ട പ്രചരണത്തിനിടെ കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളേജുകള്‍ സന്ദര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പുതിയ വോട്ടര്‍മാരോട് വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും പറയുന്നതോടൊപ്പം രാജ്യം കടന്നു പോകുന്ന പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തെ ഓര്‍മിപ്പിച്ച അദ്ദേഹം കന്നി വോട്ടര്‍മാരായ വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിലെ പങ്കാളിത്തമാണ് രാജ്യത്തിന്റെ ഭാവിയും ഗതിയും നിര്‍ണയിക്കുന്നതെന്നും വ്യക്തമാക്കി.

കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ സെന്റ് ജോസഫ് കോളേജ്, വിളയാങ്കോട് വിറാസ് കോളേജ്, എം.ജി.എം കോളേജ് ഓഫ് ടെക്‌നിക്കല്‍ ക്യാംപസ്, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, കൈതപ്രം എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ സ്ഥാനാര്‍ത്ഥി തന്റെ വിദ്യാര്‍ത്ഥി കാലത്തെ അനുഭവങ്ങള്‍ പറഞ്ഞ് അവരുമായി സംവദിക്കുകയും തന്റെ വിജയത്തിനായും നാടിന്റെ നന്മക്കായും ഈ വിശുദ്ധമാസത്തില്‍ പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പിലാത്തറ ബദര്‍ ജുമാ മസ്ജിദിലും മാടായി ജുമാ മസ്ജിദിലും ജുമാ നിസ്‌കാരത്തിനെത്തിയ വിശ്വാസികളെ കണ്ട് പിന്തുണ തേടി.

ആലക്കാട് വലിയ പള്ളിയിലെ ഇഫ്ത്താര്‍ സംഗമത്തില്‍ സംബന്ധിച്ചു.

പറവൂരിലെ പര്യടനത്തിന് ശേഷം പാണപ്പുഴയില്‍ സമാപിച്ചു.

യു ഡി എഫ് നേതാക്കളായ നജ്മുദ്ദീന്‍ പിലാത്തറ, സുനില്‍ പ്രകാശ്, എസ.കെ.പി സക്കറിയ, എംപി ഉണ്ണികൃഷ്ണന്‍, അഡ്വ.കെ.ബ്രിജേഷ് കുമാര്‍, സുധീഷ് കടന്നപ്പള്ളി, സി.എ.ജോണ്‍, രാജീവന്‍ കപ്പച്ചേരി, അജിത്ത് മാട്ടൂല്‍,

വി.രാജന്‍, എം.പി.കുഞ്ഞികാതിരി, എസ.യു.റഫീഖ്, ജംഷീര്‍ അലക്കാട്, ശിഹാബ്, കെ.കെ.അലിഹാജി, സന്ദീപ് പാണപ്പുഴ കടന്നപ്പള്ളി മുസ്തഫ, എം പവിത്രന്‍, ജോയ് ചൂട്ടാട്, രാജേഷ് മല്ലപ്പള്ളി, യു.രാമചന്ദ്രന്‍, കെ രാമദാസ്, രാഹുല്‍ പൂംകാവ്, അഭിമന്യു പറവൂര്‍ എന്നിവര്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.