ഷോക്കേറ്റ് മരിച്ച കൊട്ടാരക്കര സ്വദേശിയുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ഇന്ന് ഉച്ചക്ക് ഷോക്കേറ്റ് മരിച്ച കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

കൊട്ടാരക്കര പൂവാട്ടൂര്‍ വെസ്റ്റ് മാവാടി വളയനാട്ട് കിഴക്കേതില്‍ വീട്ടില്‍ വി.സുമേഷാണ്(34) മരണപ്പെട്ടത്.

ഉച്ചക്ക് പന്ത്രണ്ടോടെ  ആയിരുന്നു അപകടം.

ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ അരുണ്‍കുമാര്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ഇന്റീരിയര്‍ ജോലിക്ക് എത്തിയതായിരുന്നു സുമേഷ്.

കഴിഞ്ഞ ആറ് വര്‍ഷമായി ധര്‍മ്മശാല കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം സുഹൃത്തിന്റെ ഇന്റീരിയര്‍ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയാണ്.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കയാണ്.

കോവിഡ് പരിശോധന കഴിഞ്ഞ് നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.