സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരാണക്കാരന്റെ അത്താണി കണ്ണൂര്‍ മേയര്‍ അഡ്വ:ടി.ഒ.മോഹനന്‍

തളിപ്പറമ്പ്: ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സാധാരണക്കാരന് ധൈര്യപൂര്‍വ്വം ആശ്രയിക്കാവുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങളുടെ വിശ്വസ്ത പങ്കാളിയാണന്ന് കണ്ണൂര്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍.

തളിപ്പറമ്പ് എംപ്ലോയിസ് & പെന്‍ഷനേഴ്‌സ് വെല്‍വെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആധുനികവല്‍ക്കരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൊസൈറ്റി പ്രസിഡന്റ് കെ.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി മുഖ്യാതിഥിയായിരുന്നു.

തളിപ്പറമ്പ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) പി.പി.സുനിലന്‍ സ്‌ട്രോങ്ങ് റൂം ഉദ്ഘാടനവും എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.വി.മഹേഷ് മുന്‍ പ്രസിഡന്റ് സി.എച്ച്.ശശീന്ദ്രന്റെ ഫോട്ടോ അനാച്ഛാദനവും നിര്‍വ്വഹിച്ചു.

സൊസൈറ്റി സെക്രട്ടറി എം. ഗ്രീഷ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ടി.ആര്‍.മോഹന്‍ദാസ്, ടി.വി.രതീഷ്, വി.ബി.കുബേരന്‍ നമ്പൂതിരി, കെ.വി.ടി.മുസ്തഫ എന്നിവര്‍ സംസാരിച്ചു.

പി.സി.സാബു സ്വാഗതവും കുഞ്ഞമ്മ തോമസ് നന്ദിയും പറഞ്ഞു.