മിതം ഊര്‍ജ സാക്ഷരതയുമായി പരിയാരം എന്‍.എസ്.എസ്

പരിയാരം: കെ.കെ.എന്‍.പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ മിതം ഊര്‍ജസംരക്ഷണ സാക്ഷരതയജ്ഞം ആരംഭിച്ചു.

ആധുനിക കാലത്ത് ഊര്‍ജ ഉപഭോഗം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതും ഊര്‍ജ സ്രോതസ്സുകള്‍ അതിനനുസരിച്ച് വര്‍ദ്ധിക്കാത്തതും വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പുതുതലമുറയെ മിതമായ ഊര്‍ജ ഉപഭോഗം ശീലിപ്പിക്കുന്നതിനു വേണ്ട ബോധവത്കരണ പരിപാടികളാണ് മിതം പദ്ധതി ലക്ഷ്യമിടുന്നത്.

ഇതിന്റെ ആദ്യ പരിപാടിയായി ചിതപ്പിലെ പൊയിലില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്ത ഊര്‍ജ സംരക്ഷണ റാലി നടത്തി. തുടര്‍ന്ന് പരിയാരം പഞ്ചായത്ത് പരിസരത്ത് ഊര്‍ജസംരക്ഷണവലയം ഒരുക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.അനിലിന്റെ അധ്യക്ഷതയില്‍
വാര്‍ഡ് മെമ്പര്‍ എ.കെ.സുജിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ഇ.ബി അസി: എഞ്ചിനിയര്‍ വിപിന്‍കുമാര്‍ ഊര്‍ജസംരക്ഷണ സന്ദേശം നല്‍കി .

പ്രോഗ്രാം ഓഫീസര്‍ സി.ഷീന, പി.അജിഷ്, ഇ.വി.ദേവിക എന്നിവര്‍ സംസാരിച്ചു.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പരിയാരം പഞ്ചായത്തില്‍ നിരവധി തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്‍ എസ് എസ് യൂനിറ്റ് ആസൂത്രണം ചെയ്തിട്ടുണ്ട്.