മുയ്യത്ത് നാട്ടുകാര്‍ പിടികൂടിയത് കുപ്രസിദ്ധ മോഷ്ടാക്കള്‍.
തളിപ്പറമ്പ്: മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത് കുപ്രസിദ്ധ മോഷ്ടാക്കള്‍.
കോഴിക്കോട് സ്വദേശികളായ പറമ്പില്‍ ബസാറില്‍ രാധാകൃഷ്ണന്റെ മകന്‍ ഇരിക്കാട്ട്മീത്തല്‍ ജോഷിത്ത്(33), കാരാപ്പറമ്പ് കുറുമിശേരിയിലെ മുണ്ട്യാടിത്താഴം ജയപ്രകാശിന്റെ മകന്‍ അഭിനന്ദ്(21) എന്നിവരെയാണ് പിടികൂടിയത്. ഇവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
നടക്കാവ്, അത്താണി, എലത്തൂര്‍, കുന്ദമംഗലം, കാക്കൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്.
ഇന്നലെ രാത്രിയിലാണ് വരഡൂല്‍ ലക്ഷ്മിനാരായണ ക്ഷേത്രം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ഇരട്ടതൃക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇവര്‍ കവര്‍ച്ച നടത്തിയത്.
ഭണ്ഡാരങ്ങല്‍ പൊളിച്ച് കവര്‍ച്ച നടത്തിയതിന് പുറമെ ഇരട്ടതൃക്കോവില്‍ ക്ഷേത്രത്തിന്റെ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അലമാര തുറന്നും കവര്‍ച്ച നടത്തി.
ഓഫീസില്‍ പണം ഉണ്ടായിരുന്നുവെങ്കിലുംഅത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍ പെട്ടില്ല.
പകല്‍ സമയത്ത് ഒറ്റപ്പെട്ട ക്ഷേത്രങ്ങള്‍ കണ്ടുവെച്ച് രാത്രിയില്‍ കവര്‍ച്ച നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.