പരിസ്ഥിതി ദിനത്തില്‍ ഇലഞ്ഞിമരം നട്ട് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ്

തളിപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തില്‍ ഇലഞ്ഞിമരം നട്ട് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ്.

സംസ്‌കൃതി കേരള, മാതൃമലയാളം മധുര മലയാളം ട്രസ്റ്റ് എന്നിവര്‍ സംയുക്തമായിട്ടാണ് ഇന്ന് രാവിലെ തൃച്ചംബരം യുപി സ്‌കൂളില്‍ ഇലഞ്ഞിമരം നട്ടത്.

പരിസ്ഥിതി-വന്യ ജീവി സംരക്ഷകനും ട്രസ്റ്റ് അംഗവുമായ വിജയ് നീലകണ്ഠനാണ് മരം നട്ടത്. മാനേജിംഗ് ട്രസ്റ്റി കെ.സി. മണികണ്ഠന്‍ നായര്‍, പി.വി.സതീഷ് കുമാര്‍, പി.ടി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

2022 ല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 2022 ഇഞ്ഞിമരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ദൗത്യവുമായി രംഗത്തുവന്ന സംസ്‌കൃതി

കേരള പുണ്യം പൂങ്കാവനം പദ്ധതിയുമായി ചേര്‍ന്ന് ക്ഷേത്രാങ്കണങ്ങളില്‍ ഇലഞ്ഞിമരങ്ങല്‍ നട്ടുപിടിപ്പിച്ചുവരികയാണ്.