മാതമംഗലം: ലോകത്തിലെ തന്നെ ഒരു അല്‍ഭുതമാണ് മുച്ചിലോട്ട് പെരുങ്കളിയാട്ടങ്ങളെന്ന് ടി.ഐ.മധുസൂതനന്‍ എം.എല്‍.എ.
എരമം-പുല്ലൂര് മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുച്ചിലോട്ട് പെരുങ്കളിയാട്ടം ഒരു ജാതി വിഭാഗത്തിന്റെ മാത്രം ആഘോഷമല്ലെന്നും, ജാതി-മതഭേദമില്ലാതെ ഒരു ദേശത്തിന്റെ ആഘോഷമായി പെരുങ്കളിയാട്ടങ്ങള്‍ മാറുന്ന കാഴ്ച്ചകളാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എരമംകുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പ്രീത അധ്യക്ഷത വഹിച്ചു.
കരിവെള്ളൂര്‍ വല്യച്ചന്‍ പ്രമോദ് കോമരം അനുഗ്രഹ പ്രഭാഷണം നടത്തി.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ചന്ദ്രന്‍, ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ്, കണ്ണുര്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി മോഹന്‍, കക്കാരം ബാലകൃഷ്ണന്‍ നമ്പ്യാര്‍, എം.എം.ശ്രീധരന്‍ നമ്പ്യാര്‍, പി.കെ.വിജയന്‍ നമ്പ്യാര്‍, കൊടക്കല്‍ പത്മനാഭന്‍ നമ്പ്യാര്‍, ദേവസ്വം സെക്രട്ടറി യു.അനില്‍ കുമാര്‍, ടി.വി.ജനാര്‍ദ്ദനന്‍, പി.ഗംഗാധരന്‍, എ.വി.ഷൈമ, കെ.സുധാമണി, സി.എ.ശോഭ, സി.പി.അജയന്‍, എം.കെ.ബാലകൃഷ്ണന്‍, സി.സത്യപാലന്‍, കെ.വി ഗോവിന്ദന്‍ പി.വി.വിജയന്‍, കെ.വി.ഗോപിനാഥന്‍, എന്‍.വി.ശ്രീനിവാസന്‍, എന്‍.കെ.രാമചന്ദ്രന്‍, ടി.പി.മഹമൂദ് ഹാജി, കെ. ലക്ഷ്മണന്‍, ഡോ. ടി.വി.കുഞ്ഞിക്കണ്ണന്‍ പ്രസംഗിച്ചു.
ചടങ്ങില്‍ വെച്ച് 2001 അംഗ സംഘാടക സമിതി പാനല്‍ ദേവസ്വം സെക്രട്ടറി യു. അനില്‍ കുമാര്‍ അതരിപ്പിച്ചു.
മുഖ്യ രക്ഷാധികാരികളായി ബ്രഹ്മശ്രീ തെക്കിനേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാട്, കരിവെള്ളൂര്‍ വല്ല്യച്ഛന്‍ പ്രമോദ് കോമരം എന്നിവരെ തെരഞ്ഞെടുത്തു.
ഇരുപത്തി ഏഴോളം സബ്ബ് കമ്മറ്റികളും രൂപീകരിച്ചു. ടിവി.തമ്പാന്‍ സ്വാഗതവും ദേവസ്വം പ്രസിഡന്റ് ടി.വി.കരുണാകരന്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ വന്‍ ജന പങ്കാളിത്തമായിരുന്നു. ഇതോടെ പെരുങ്കളിയാട്ട ഒരുക്കങ്ങള്‍ക്ക് തുടക്കമായി.