ആറളം കേന്ദ്രമാക്കി ജനമൈത്രി എക്‌സൈസ് ഓഫീസ് അനുവദിക്കണം-കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേന്‍-

കണ്ണൂര്‍: ആറളം കേന്ദ്രീകരിച്ച ജനമൈത്രി എക്‌സൈസ് ഓഫിസ് അനുവദിക്കണമെന്ന് കണ്ണൂര്‍ ലൂം ലാന്‍ഡില്‍ വച്ചു നടന്ന 41 മത് കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.

കല്യാശ്ശേരി എം എല്‍ എ എം.വിജിന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.രാജേഷ് അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ ഡെപ്പ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ. എസ്.ഷാജി, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ടി.രാഗേഷ്, സംസ്ഥാന ട്രഷറര്‍ കെ. സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ എം ബി. സുരേഷ് ബാബു, വി.സി.സുകേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ല സെക്രട്ടറി വി വി.ഷാജി സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ എ. പ്രനില്‍കുമാര്‍ നന്ദിയും പറഞ്ഞു

മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി കെ.സതീഷ്‌കുമാര്‍, തളിപ്പറമ്പ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ കെ പി മധുസൂദനന്‍ എന്നിവര്‍ക്കും

എം ബി ബി എസ് അഡ്മിഷന്‍ നേടിയ ജീവനക്കാരുടെ മക്കള്‍ തളിപ്പറമ്പ സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ എം വി.അഷ്‌റഫിന്റെ മകള്‍ എം വി അഞ്ജല, പിണറായി റേഞ്ചിലെ എക്‌സൈസ് ഡ്രൈവര്‍ പി.സുകേഷിന്റെ മകള്‍ പി.അല്‍ക്ക,

കോവിഡ് കാലത്ത് ഓഫീസുകളില്‍ ഉപയോഗിക്കാനുള്ള സാനിറ്റൈസര്‍ സ്റ്റാന്‍ഡ് നിര്‍മിച്ച  ശ്രീകണ്ഠാപുരം
റേഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗോവിന്ദന്‍ മൂലയില്‍ എന്നിവര്‍ക്ക് എം എല്‍ എ സംഘടനയുടെ ഉപഹാരം നല്‍കി.

തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വി സി. സുകേഷ്‌കുമാര്‍ പ്രസിഡന്റായും കെ. രാജേഷ് സെക്രട്ടറിയായും കെ എ പ്രനില്‍കുമാര്‍ ട്രഷറര്‍, ടി. നെല്‍സണ്‍ തോമസ് വൈസ് പ്രസിഡന്റ്, സി. എച്ച്. റിഷാദ് ജോയിന്റ് സെക്രട്ടറി

എന്നിവരടങ്ങിയ 21 അംഗ ജില്ല കമ്മിറ്റിയെയും കെ. സന്തോഷ്‌കുമാര്‍, എം ബി. സുരേഷ്ബാബു, വി വി. ഷാജി എന്നിവരെ സംസ്ഥാന കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.