വ്യാജമദ്യത്തിന്റെ പിടിയില്‍ നിന്നും ഈ ഗ്രാമത്തെ രക്ഷിക്കണം-
നടുവില്‍: വ്യാജമദ്യത്തിന്റെ പിടിയിലായ ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ എക്‌സൈസ് വകുപ്പ് പദ്ധതികളുമായി രംഗത്ത്.

നടുവില്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡായ വേങ്കുന്നിലെ കോട്ടയംതട്ട് പ്രദേശത്തെ കോളനികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജവാറ്റിനെതിരെയുള്ള നടപടികളുമായി എക്‌സൈസ് വകുപ്പ് അടുത്തദിവസം തന്നെ രംഗത്തിറങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ടൂറിസം കേന്ദ്രമായ പാലക്കയംതട്ടിന് താഴ്‌വാരത്തുള്ള കോട്ടയംതട്ട് വര്‍ഷങ്ങളായി വ്യാജവാറ്റിന്റെ പിടിയിലാണ്.
കൂടുതലും പട്ടികവര്‍ഗത്തില്‍പെട്ടവര്‍ താമസിക്കുന്ന ഇവിടെ വ്യാജവാറ്റ് നടക്കുന്ന വിവരം എക്‌സൈസിന് അറിയാമെങ്കിലും റെയിഡ് നടത്തിയാല്‍ ചാരായമല്ലാതെ വാറ്റുന്നവരെ പിടികിട്ടാത്ത അവസ്ഥയായിരുന്നു.
ഇന്നലെ ഇവിടെയുണ്ടായ ഒരു യുവാവിന്റെ മരണം അമിതമദ്യപാനം കാരണമാണെന്ന് വ്യക്തമായതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ഈ പ്രദേശത്തെ വ്യാജവാറ്റിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് എക്‌സൈസ് അധികൃതര്‍.
